,

ക്യാമ്പസിനകത്ത് വച്ച് പരസ്യമായി പ്രണയാഭ്യർഥന നടത്തി; വിദ്യാർത്ഥികളെ സർവകലാശാല പുറത്താക്കി; വീഡിയോ


ക്യാമ്പസിനകത്ത് വച്ച് പരസ്യമായി പ്രണയാഭ്യർഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ സർവകലാശാല പുറത്താക്കിയ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. സമൂഹത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് വിദ്യാർഥികളെ ലാഹോർ സർവ്വകലാശാല പുറത്താക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാമ്പസിനകത്ത് സഹപാഠിയായ ആൺകുട്ടിയോട് വിദ്യാർഥിനി പ്രണയാഭ്യർത്ഥന നടത്തിയത്. റോസാപുഷ്പങ്ങൾ നീട്ടി മുട്ടുകുത്തി നിന്നാണ് പെൺകുട്ടി സഹപാഠിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. യുവാവ് പൂക്കൾ സ്വീകരിക്കുകയും പെൺകുട്ടിയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ചുറ്റുംകൂടി നിന്ന വിദ്യാർഥികൾ ഹർഷാരവം മുഴക്കി ഇവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട് .ഈ സംഭവത്തിന് വീഡിയോ ചിത്രീകരിച്ച വിദ്യാർത്ഥികളിലൊരാൾ ആണ് ഇത് പുറത്തുവിട്ടത്. പിന്നെ സംഭവം വൈറൽ ആവുകയും ചെയ്തു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട സർവകലാശാല അച്ചടക്ക സമിതി വിദ്യാർത്ഥികളോട് സമിതിക്കു മുൻപാകെ ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ എത്തിയില്ല. തുടർന്ന് ക്യാമ്പസ് അച്ചടക്കത്തിനും പെരുമാറ്റചട്ട ലംഘനം ചൂണ്ടിക്കാട്ടി വിദ്യാർഥികളെ പുറത്താക്കാൻ സമിതി തീരുമാനിക്കുകയായിരുന്നു

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%