,

‘സുഹൃത്തുക്കള്‍ ഉണ്ടാക്കിയ കാമ്പയിന്‍ ഫിലിം സൂപ്പര്‍ ഹിറ്റ്; വൈറലായി LDF സ്ഥാനാര്‍ത്ഥിയുടെ കാമ്പയിന്‍ ഫിലിം വീഡിയോ


ഹിറ്റായ ഒരു പടത്തിലെ രംഗം തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചു വന്നപ്പോൾ നിമിഷനേരം കൊണ്ട് തന്നെ സൂപ്പർഹിറ്റായി. കളമശ്ശേരിയിൽ നിന്ന് ജനവിധി തേടുന്ന പി. രാജീവിന് വേണ്ടിയാണ് പഴയ സുഹൃത്തുക്കൾ ചേർന്ന് ഷോർട്ട് ഫിലിം ഒരുക്കിയത്. മഴ ചായ ജോൺസൺ മാഷ് ആഹാ അന്തസ്സ് എന്ന് പറയുന്ന ദുൽഖറിന്റെ യമണ്ടൻ പ്രേമ കഥയിലെ രംഗമാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുനരാവിഷ്കരിച്ച് ത്. എസ്എഫ്ഐയില്‍ ഉണ്ടായിരുന്ന പഴയ സുഹൃത്തുക്കൾ ചേർന്ന് പുറത്തിറങ്ങിയ ക്യാംപെയിൻ ഫിലിം സംവിധായകൻ ആഷിക് അബുവിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്തിറക്കിയത് .കളങ്കമില്ലാത്ത കളമശ്ശേരിക്ക് വേണ്ടി പി.രാജീവിനെ വിജയിപ്പിക്കു. എന്നുപറഞ്ഞാണ് ആഷിക് അബു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾകൊണ്ട് തന്നെ പതിനായിരത്തിലധികം പേർ കണ്ടു കഴിഞ്ഞിട്ടുണ്ട്. സുഹൃത്തുക്കൾക്ക് വേണ്ടി തൃശൂർ ആസ്ഥാനമായ ബിഗ് മേക്കറാണ് ആശയം ഉണ്ടാക്കിയതും ക്യാമ്പയിൻ ഫിലിം ചിത്രീകരിച്ചതും

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%