,

മതിലിന്റെ മുകളില്‍ കൂടി കുളിസീന്‍ കണ്ടു ശീലമുള്ള അവന്‍ ആ വൈദഗ്ദ്ധ്യം ഇവിടേം കാണിച്ചു : വൈറലായി നടന്‍ ജിഷിന്‍റെ വീഡിയോ


എനിക്ക് തിരിച്ചു പണി തരാന്‍ വേണ്ടി കെട്ടിപ്പെറുക്കി ജീവിതനൗക ലൊക്കേഷനില്‍ വന്നതാ രഞ്ജിത്ത് രാജ്. കൂടെ അര്‍ജുന്‍ മോഹനും മഹേഷ് കണ്ണൂരും. ഞാന്‍ മുന്‍പേ പറഞ്ഞ പോലെ, വഴിയേ പോയ പണി, തോട്ടി വെച്ച് സ്വന്തം തലയിലേക്ക് വലിച്ചിടുന്നവനാ ഇവന്‍. പണി തരാന്‍ വന്ന പാവം രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവനുള്ള പണി അവന്‍ കൂടെത്തന്നെ കൊണ്ട് വന്നിരുന്നു എന്നത്. രഞ്ജിത്ത് ഒളിഞ്ഞു വീഡിയോ എടുക്കുന്നത് മഹേഷ് തന്റെ മൊബൈലില്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. മതിലിന്റെ മുകളില്‍ കൂടി കുളിസീന്‍ കണ്ടു ശീലമുള്ള അവന്‍ ആ വൈദഗ്ദ്ധ്യം ഇവിടേം കാണിച്ചു. എന്നിട്ടും ഒന്നും കിട്ടാഞ്ഞിട്ട് ലൊക്കേഷനുള്ളിലേക്ക് കേറി വന്നു. അതിന് ശേഷം കുറേ നേരം ലൊക്കേഷനില്‍ ചെലവഴിച്ച് കുറേ വീഡിയോസ് ഒക്കെ എടുത്തു പോയിട്ടുണ്ട് കക്ഷി.

പക്ഷെ എന്റെ മുത്ത് രഞ്ജിത്ത് അറിഞ്ഞിരുന്നില്ല, അവന്‍ എടുത്തതിനെക്കാള്‍ കണ്ടന്റ് എനിക്ക് കിട്ടിയിട്ടുണ്ടെന്നു. അത് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാവും. അങ്ങനെ എട്ടിന്റെ പണി തരാന്‍ വന്ന രഞ്ജിത്ത് പതിനാറിന്റെ പണിയും വാങ്ങി തിരിച്ചു പോയി. നോട്ട്: എനിക്ക് തിരിച്ചു പണി തരാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ ഇതൊന്ന് കണ്ട ശേഷം പ്ലാന്‍ ചെയ്യുന്നതായിരിക്കും നല്ലത്. രഞ്ജിത്തേ.. ആ പാവം മഹേഷിനെ കൊല്ലാതെ വിട്ടേക്കണേ..

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%