,

കണ്ണുകാണാത്ത കുറുക്കന് വഴികാട്ടിയായി വീൽചെയറിൽ കഴിയുന്ന നായ; അപൂർവ സൗഹൃദത്തിന്‍റെ കഥ; വീഡിയോ


രണ്ടു കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട വീൽചെയറിൽ കഴിയുന്ന നായയുടെയും കണ്ണുകാണാത്ത കുറുക്കന്‍റെയും അപൂർവ സൗഹൃദത്തിന്‍റെ കഥയാണ്. ജാക്കിന് പിറകിലെ രണ്ടു കാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ടതോടെ വീൽചെയറിലാണ് നടപ്പ്. പംകിന് കണ്ണു കാണാൻ കഴിയില്ലായിരുന്നു. ഏകദേശം ഒരു വർഷത്തോളം ഒരു വീട്ടിൽ കഴിഞ്ഞതോടെ ഇരുവരും നല്ല സൗഹൃദത്തിലായി. പിന്നീട് കണ്ണുകാണാത്ത കുറുക്കന് വഴികാട്ടിയായി ജാക്ക് മാറുകയായിരുന്നു. ജാക്കിന്‍റെ വീല്‍ ചെയറിന്‍റെ ശബ്ദം ശബ്ദം കേട്ട് പിറകെ ഓടുന്ന പംകിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പംകിനെ സംരക്ഷകനാണ് ജാക്ക്. മറ്റു പൂച്ചകളോ നായ്ക്കളോ അടുത്ത് വരികയാണെങ്കിൽ ജാക്ക് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ജാക്കിന് ഒപ്പം എത്താൻ സാധിക്കാതെ വന്നാൽ പംകിന്‍ നടത്തുന്നവരെ ജാക്ക് കാത്തിരിക്കുമെന്ന് മൃഗങ്ങളുടെ ഉടമ പറയുന്നു

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%