,

മകളുടെ വിവാഹ ചടങ്ങുകൾ ലളിതമാക്കി; ഭൂരഹിതരായ 10 പേര്‍ക്ക് 30 സെന്‍റ് സ്ഥലം സൗജന്യമായി നൽകി ഒരു കുടുംബം


പെരുമ്പാവൂർ വളയം കുളങ്ങര സ്വദേശി ഷാജിയും കുടുംബവും ആണ് സമൂഹത്തിന് മാതൃകയായത്. കോവിഡ് കാലത്ത് ആയിരുന്നു ഷാജിയുടെ മകൾ ആതിരയുടെ വിവാഹം. തീർത്തും ലളിതമായ ചടങ്ങുകൾ മാത്രമായി വിവാഹം നടത്തിയപ്പോൾ വലിയൊരു തുക മിച്ചം വെക്കാൻ ആയി. ഇതേതുടർന്നാണ് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഭൂമി സമ്മാനമായി നൽകാൻ തീരുമാനിച്ചത്. ഭൂരഹിതരായ 10 കുടുംബങ്ങളെ കണ്ടെത്തി. വഴി ഉൾപ്പെടെ 30 സെന്റ് സ്ഥലം സൗജന്യമായി നൽകി. ഷാജിയുടെ കുടുംബത്തിനെയും മാതൃക നിറഞ്ഞ പ്രവർത്തനത്തെ ആദരിക്കാൻ സംസ്ഥാന സമിതിയും നിയോജകമണ്ഡലം കമ്മിറ്റി രംഗത്തെത്തി. ബെന്നി ബഹനാൻ എം പി പൊന്നാടയും ഉപഹാരവും സമർപ്പിച്ചു

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%